പോരുവഴി: ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തലത്തിൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ശൂരനാട് ഗവ.എച്ച്.എസിന് കൊല്ലം ജില്ലയിൽ മൂന്നാം സ്ഥാനം നേടി. തിരുവനന്തപുര നിയമസഭ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി ബി.ശിവൻകുട്ടി അവാർഡ് നൽകി. സ്കൂൾ എച്ച്.എം ജി.എസ്.അജിത ലിറ്റിൽ കൈറ്റ്സ് ടീച്ചർ ഗായത്രി, കെ.ബി.രമണി, സ്റ്റാഫ് സെക്രട്ടറി ഗോപാലകൃഷ്ണപിള്ള ,ആർ.ശിവപ്രസാദ് കുറുപ്പ് ലിറ്റിൽ കൈറ്റ്സ് അംഗം ആരോമൽ എന്നിവർ പങ്കെടുത്തു.