tv-
പന്മന ആണുവേലിൽ ഗവ.യു.പി.എസ് പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'മെമ്മറീസ്' പ്രതിനിധികൾ ടി. വി സംഭാവന ചെയ്യുന്നു

ചവറ: പന്മന ആണുവേലിൽ ഗവ.യു.പി.എസ് പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ടി. വി സംഭാവന ചെയ്തു.
സ്കൂളിൽ നടന്ന ചടങ്ങിൽ 1995- 2002 ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'മെമ്മറീസ്' പ്രതിനിധികൾ സ്കൂൾ പ്രഥമ അദ്ധ്യാപിക എം.റഷിയത്ത് ബീവി, എസ്.എം.സി ചെയർമാൻ ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിവർക്ക് ടി.വി കൈമാറി.