കരുനാഗപള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ ഐ.വി. ദാസ് അനുസ്മരണത്തോടെ ചവറ സൗത്ത് ഗവ.യു.പി.എസിൽ കാസ്കറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാപക്ഷാചരണം സമാപിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ശശി അദ്ധ്യക്ഷനായി. കാസ്കറ്റ് സെക്രട്ടറി കെ.എസ്.അനിൽ സ്വാഗതം ഹെഡ്മിസ്ട്രസ് കൃഷ്ണകുമാരി വായനാ സന്ദേശം നൽകി. കാസ്കറ്റ് പ്രസിഡന്റ് ബി.കെ.വിനോദ് കുട്ടികൾക്കായുള്ള കേട്ടെഴുത്ത് മത്സരവും ഗ്രന്ഥലോക പ്രശ്നോത്തരിയും അവതരിപ്പിച്ചു. കേട്ടെഴുത്തിൽ വിജയികളായ ആദിദേവ്, പവിത്ര ,മീനാക്ഷി എന്നിവർക്ക് ശബ്ദതാരാവലി ഉൾപ്പെടെയുള്ള സമ്മാനങ്ങൾനൽകി . കാസ്കറ്റ് വനിതാവേദി പ്രസിഡന്റ് ബിന്ദു ബാബു ,സെക്രട്ടറി അജിത പ്രദീപ്,ലൈബ്രേറിയൻ ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി ശാലിനി നന്ദി പറഞ്ഞു.