കടയ്ക്കൽ : വയലാ എൻ.വി യു .പി സ്കൂളിലെ പ്രതിഭാസംഗമം ഋഷിരാജ് സിംഗ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.രാമാനുജൻപിള്ള അദ്ധ്യക്ഷനായി. ഡോ.വയലാ വാസുദേവൻ പിള്ള സ്മാരക എൻഡോവ്മെന്റ് വിതരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു. മുൻ മാനേജർ കെ.മീനാക്ഷി അമ്മ സ്മാരക എൻഡോവ്മെന്റ് വിതരണം ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത നിർവഹിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തംഗം ജി.ദിനേശ് കുമാർ, ബി. ശിവദാസൻ പിള്ള, ഇട്ടിവ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി.എസ്.സോളി, ബി.എസ്.ബീന , ഷൂജ ഉൽ മുൽക്, ബിന്ദു അശോകൻ, ജെ.എസ്. റാഫി, ബി.മുരളീധരൻ പിള്ള,എസ്.ആർ.ബിനോജ്,ബി.സുരേന്ദ്രൻ പിള്ള, ടി.എ.സലാഹുദീൻ, എൻ.തങ്കപ്പൻ പിള്ള, സ്കൂൾ മാനേജർ കെ.ജി.വിജയകുമാർ, പ്രഥമാദ്ധ്യാപിക പി.ടി. ഷീജ തുടങ്ങിവർ സംസാരിച്ചു. എസ്.എസ്. എൽ .സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവവിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.