bindhu-
കണ്ടച്ചിറ ചീപ്പ് ചത്തിനാംകുളം മുടന്ത്യാർവിള റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കണ്ടച്ചിറ ചീപ്പ് ചത്തിനാംകുളം മുടന്ത്യാർവിള റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പനയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഷമീർ ചാത്തിനാംകുളം, പനയം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉനൈസ് ചാത്തിനാംകുളം, മഹിളാ കോൺഗ്രസ് നേതാവ് അനിതകുമാരി എന്നിവർ നടത്തി​യ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. മണ്ഡലം പ്രസിഡന്റ് ഉനൈസ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.എ. ഹാഷിം മുഖ്യപ്രഭാഷണം നടത്തി. പെരിനാട് മുരളി, മദനൻ പിള്ള, എം.ആർ. മോഹനൻ പിള്ള, ഗോപൻ, ഹുസൈൻ, സജീർ, ഷമീർ, ലീലാമ്മ, സെയിലാവുദ്ദീൻ, അനിത, സഹദ്, നൗഫൽ, അജ്മൽ, ബഷീർ തുടങ്ങിയവർ സംസാരിച്ചു.