ccc
തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യമേള

കടയ്ക്കൽ: തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. കുട്ടികൾ നാടൻ ഭക്ഷണ വിഭവങ്ങളുൾപ്പെടെ തയ്യാറാക്കി കൊണ്ടുവരുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ഡി.കെ.ഷിബു ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ജയരാജ്, മഞ്ജു ,പ്രസീദ് എസ്.നായർ എന്നിവർ സംസാരിച്ചു.