പൂതക്കുളം: ഇടയാടി ആലുവിള വീട്ടിൽ എൻ. ജനാർദ്ദനൻപിള്ള (95, റിട്ട അദ്ധ്യാപകൻ, ചെമ്പകശേരി സ്‌കൂൾ, പൂതക്കുളം) നിര്യാതനായി. പൂതക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം, ഇടയാടി മണികണ്ഠ വിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സി. വിലാസിനിയമ്മ. മക്കൾ: ചന്ദ്രചൂഡൻ നായർ (റിട്ട. അദ്ധ്യാപകൻ), അശോകൻ നായർ (റിട്ട. സ്‌കൂൾ ജീവനക്കാരൻ), രാധാകൃഷ്ണൻ നായർ (എക്‌സ് സർവീസ്), ഉണ്ണി വി.ജെ.നായർ (മംഗളം ദിനപത്രം, കൊല്ലം ബ്യൂറോ ചീഫ്), വിജയകൃഷ്ണൻ നായർ (എച്ച്.എം, കോട്ടപ്പുറം ഹൈസ്‌കൂൾ, പരവൂർ). മരുമക്കൾ: ജമലാദേവിയമ്മ, ജയശ്രീ, സന്ധ്യാ കുമാരി, ബിന്ദു, ചിപ്പി. സഞ്ചയനം 15ന് രാവിലെ 7.30ന്.