കൊല്ലം: ജനാധിപത്യ സംവിധാനത്തിന്റെ മഹത്വവും മൂല്യവും കുട്ടികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യ രീതിയിൽ നടത്തിയ തിരഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂൾ ഹെഡ് ബോയ്, ഹെഡ് ഗേൾ, ഹൗസ് ക്യാപ്ടൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇവരുടെ സ്ഥാനാരോഹണ ചടങ്ങ് കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ അനിൽ കുമാർ, രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ ചെയർമാനും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ കമ്മിഷണറുമായ ഡോ.കെ.കെ. ഷാജഹാൻ, സ്കൂൾ പ്രിൻസിപ്പൽ നാസിം സെയ്ൻ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.