പുനലൂർ: എസ്.എൻ.ഡി.പി യോഗം 854-ാം നമ്പർ ഇടമൺ കിഴക്ക് ശാഖയിലെ ഉദയഗിരി ദേവാമൃതം കുടുംബ യോഗത്തിന്റെ വിശേഷാൽ പൊതുയോഗവും സമൂഹ പ്രാർത്ഥനയും നടന്നു. അയത്തിൽ ചേർന്ന ചടങ്ങ് വനിതസംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഒാമന പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. മുൻ ശാഖ കമ്മിറ്റി അംഗം ബി.ശശിധരൻ അദ്ധ്യക്ഷനായി. മുൻ ശാഖ പ്രസിഡന്റ് ഡി.സുരേന്ദ്രൻ, മുൻ സെക്രട്ടറി സുജാതൻ, വനിതസംഘം മുൻ കേന്ദ്ര സമിതി അംഗം വത്സലസോമരാജൻ, ശാഖ കമ്മിറ്റി അംഗം സുധീർബാബു, വനിതസംഘം ശാഖ പ്രസിഡന്റ് സെനിസുധീർ, അശോകൻ, പ്രസീതൻ, കുടുംബയോഗം കൺവീനർ രമ്യ ഉല്ലാസ് തുടങ്ങിയവർ സംസാരിച്ചു. കുടുംബ യോഗം ചെയർമാനായി പി.എൻ.പ്രസീതനെ യോഗം തിരഞ്ഞെടുത്തു.