പോരുവഴി : കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ ഇടങ്ങളിലൂടെയുള്ള സാഹസികയാത്ര ഇഷ്ടമാണോ?
എന്നാൽ മയ്യത്തുങ്കര- പ്ലാമൂട് ജംഗ്ഷൻ റോഡുവഴി യാത്ര ചെയ്താൽ മതി. റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. ഗതാഗത യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ അധികൃതർ പരിഗണിക്കുന്നതേയില്ല. ഓരോ ദിവസം കഴിയുംതോറും റോഡിന്റെ ദുരിതാവസ്ഥ കൂടിവരുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
അടിയന്തരമായും റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണം. അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകും.
അജ്മൽ അർത്തിയിൽ
യൂത്ത് കോൺഗ്രസ് പോരുവഴി മണ്ഡലംകമ്മിറ്റി
ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്
മയ്യത്തുങ്കര- പ്ലാമൂട് ജംഗ്ഷൻ റോഡിന്റെ ദുരിതാവസ്ഥ ചർച്ച ചെയ്യുന്നതിനായി യൂത്ത് കോൺഗ്രസ് പോരുവഴി മണ്ഡലംകമ്മിറ്റി യോഗം ചേർന്നു. പ്രസിഡന്റ് അജ്മൽ അർത്തിയിൽ അദ്ധ്യക്ഷനായി. ഡി.സി. സി ജനറൽ സെക്രട്ടറി പി.കെ.രവി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചക്കുവള്ളി നസീർ, കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ അർത്തിയിൽ അൻസാരി, ജലീൽ പള്ളിയാടി, അർത്തിയിൽ ഷഫീക്, ലാലു തോമസ്, നിഷാദ് മയ്യത്തുംകര, ബഷീർ വരിക്കോലിൽ, അയന്തിയിൽ അനീഷ്, റസൽ റഷീദ്, അക്ബർ, തുടങ്ങിയവർ സംസാരിച്ചു.