കൊല്ലം: ഡോക്‌ടേഴ്‌സ് ദിനാഘോഷത്തിന്റെ ഭാഗമായി എൻ.എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഡോക്ടർമാരെ ആദരിക്കലും കുടുംബസംഗമവും സംഘടിപ്പിച്ചു. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ പാലിയേറ്റീവ് മെഡിസിൻ കൺസൾട്ടന്റ് ഡോ. സി.വി. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എ. മാധവൻ പിള്ള അദ്ധ്യക്ഷനായി. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഡോക്ടർമാരെ ആദരിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ. പി.കെ.ഷിബു, സി.ബാൾഡുവിൻ, അഡ്വ.ഡി. സുരേഷ്‌കുമാർ, സെക്രട്ടറി പി. ഷിബു, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. വി.കെ.സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ. ചന്ദ്രമോഹൻ സ്വാഗതവും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഡി.ശ്രീകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടന്നു.