photo
കരുനാഗപ്പള്ളി ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം നടക്കുന നിർമ്മാണ പ്രവ#ത്തനങ്ങൾ

കരുനാഗപ്പള്ളി: ദേശീയ പാതയുടെ ഇരു വശങ്ങളിലും തഴച്ച് വളർന്നിരുന്ന ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിൽ. കരുനാഗപ്പള്ളിയിലെ പബ്ലിക് മാർക്കറ്റും വ്യാപാര കേന്ദ്രമായ ചന്തക്കടവും ഓർമ്മയായി മാറിയതോടെ ദേശീയ പാതയുടെ ഇരുവശങ്ങളിലുമാണ് ചെറുകിട വ്യാപാരികൾ തമ്പടിച്ചിരുന്നത്. എന്നാൽ ദേശീയപാതയുടെ ഇരു വശങ്ങളിൽ നിന്ന് ഭൂമി സർക്കാർ ഏറ്റെടുത്തതോടെ ചെറുകിട വ്യാപാര മേഖലയുടെ പ്രതീക്ഷകൾ തകിടംമറിഞ്ഞു. നഗരത്തിലെ നൂറ് കണക്കിന് ചെറുകിട വ്യാപാരികൾക്കാണ് വരുമാനം നിലച്ചത്.

വ്യാപാരം പച്ചപിടിക്കുന്നില്ല

ഒരു പുരുഷായുസ് മുഴുവനുള്ള പ്രയത്നവും ഏക ഉപജീവനമാ‌ർഗവുമാണ് അന്യം നിന്ന് പോയത്. പ്രധാന പാതയ്ക്കിരുവശവും ഉണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങളും വ്യാപാരികളും കുടിയൊഴിപ്പിക്കപ്പെട്ടു. ഇവിടെ തൊഴിലെടുത്തിരുന്ന തൊഴിലാളികൾക്കും തൊഴിൽ നഷ്ടമായി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ സർക്കാരിന് നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

ചെറുകിട വ്യാപാരികൾ ചിലർ മാത്രമാണ് ഗ്രാമപ്രദേശങ്ങളിൽ ചേക്കേറിയത്

ഇവിടെ വ്യാപാരം വിപുലപ്പെടുത്താൻ മാസങ്ങൾ വേണ്ടി വരും

പണത്തിന്റെ അഭാവം കച്ചവടത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നു.

വെറും കൈയ്യോടെ വീടുകളിലേക്ക്

നിലവിൽ ദേശീയപാതയുടെ ഇരു വശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിതിയും ദയനീയമാണ്. ദേശീയപാതയുടെയും സർവീസ് റോഡിന്റെയും ഓടയുടെയും നിർമ്മാണം നടക്കുന്നതിനാൽ കടകളിലേക്ക് ആരും തന്നെ എത്തുന്നില്ല. രാവിലെ മുതൽ തുറന്നിരുന്നാൽ പോലും രാത്രിയിൽ വെറും കൈയ്യോടെയാണ് മിക്ക വ്യാപാരികളും വീട്ടിലേക്ക് പോകുന്നത്.

ലേബർ ഓഫീസിൽ പേര് രജിസ്ട്രർ ചെയ്ത തൊഴിലാളികൾക്ക് 6 മാസത്തെ ശമ്പളം സർക്കാർ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു രൂപ പോലും നൽകിയില്ല.

കെ.ജെ.മേനോൻ

വ്യാപാരി വ്യവസായി ഏകോപന സമിതി

ജില്ലാ വൈസ് പ്രസിഡന്റ്

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തകർന്ന് കൊണ്ടിരിക്കുന്ന ചെറുകിട വ്യാപാരികളെ സാമ്പത്തികമായി സഹായിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കണം.

ചെറുകിട വ്യാപാരികൾ