കൊല്ലം: പോളയത്തോട് മുറിച്ചാലുംമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 16 മുതൽ 25 വരെ സമ്പൂർണ രാമായണ പ്രഭാഷണ യജ്ഞം നടക്കും. 16ന് വൈകിട്ട് 4.30ന് കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നി​ർവഹി​ക്കും. ഉദ്ഘാടനം മുതൽ എല്ലാ ദിവസവും എസ്. രാധാകൃഷ്ണൻ രാമായണ പ്രഭാഷണം നടത്തും. പ്രഭാഷണത്തിനുശേഷം ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.