a
എസ്.എസ്.എഫ് ചവറ സെക്ടർ തല സാഹിത്യോത്സവത്തിൽ ജേതാക്കളായ കൊട്ടുകാട് യൂണിറ്റിന് കലാകിരീടം കൈമാറുന്നു

ചവറ : 31-ാം എഡിഷൻ എസ്.എസ്.എഫ് ചവറ സെക്ടർ തല സാഹിത്യോത്സവ് സമാപിച്ചു. 592 പോയിന്റ് നേടിയ കൊട്ടുകാട് യൂണിറ്റ് ജേതാക്കളായി. പുത്തൻസങ്കേതം യൂണിറ്റിൽ നിന്നുള്ള അസ്‌ലമിനെ കലാപ്രതിഭയായും ശങ്കരമംഗലം യൂണിറ്റിൽ നിന്നുള്ള ഷാദിനെ സർഗപ്രതിഭയുമായി തിരഞ്ഞെടുത്തു. 408 പോയിന്റ് നേടിയ മുകുന്ദപുരം രണ്ടാം സ്ഥാനത്തും 186 പോയിന്റ് നേടിയ ശങ്കരമംഗലം മൂന്നാമതും എത്തി. പൈതൃകം ആഘോഷിക്കുന്നു എന്ന ശീർഷകത്തിൽ നടന്ന പരിപാടി ഷാനർഗമിയിലെ ആറ് വേദികളിലായാണ് നടന്നത്. മത്സരത്തിൽ 200 ലേറെ പ്രതിഭകൾ പങ്കെടുത്തു. ഡിവിഷൻ തല മത്സരങ്ങൾ ജൂലായ് അവസാന വാരം തേവലക്കരയിൽ നടക്കും.