25 ഓഫീസുകൾ
കൊട്ടാരക്കര: കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ പരിമിതികളിൽ വീർപ്പുമുട്ടുന്നു. ഇരുപത്തിയഞ്ചോളം ഓഫീസുകൾ പ്രവർത്തിക്കുന്ന ഇവിടെ വിവിധ ആവശ്യങ്ങൾക്കായി നിത്യേന എത്തിച്ചേരുന്നത് നൂറുകണക്കിനാളുകളാണ്. എന്നാൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾപ്പോലും ഇല്ലെന്നതാണ് വാസ്തവം. വൃദ്ധരും രോഗബാധിതരുമൊക്കെ പലപ്പൊഴും വന്ന കാര്യം നേടിയെടുക്കുന്നതിനായി മൂന്നും നാലും മണിക്കൂർ ഇവിടെ ചെലവഴിക്കേണ്ടിവരുന്നു. ഇതിനിടെ വെള്ളം കുടിക്കാനോ, വിശപ്പകറ്റാനോ സംവിധാനമില്ല. റോഡിൽ നിന്ന് താലൂക്കോഫീസ് കെട്ടിടത്തിൽ എത്തണമെങ്കിൽ പടവുകൾ ചവിട്ടി കുഴയും. അതുകൊണ്ട് പുറത്തേക്ക് പോയി ഭക്ഷണം കഴിക്കാനും സാധിക്കില്ല.ഇവിടെ എത്തിച്ചേരുന്നവരിൽ അധികവും 65 ന് മേൽ പ്രായമുള്ളവരാണ്.
ലിഫ്റ്റ് ഉണ്ട് ,ഓപ്പറേറ്ററില്ല
മിനി സിവിൽ സ്റ്റേഷനിൽ ലൈറ്റ് റിഫ്രഷ്മെന്റ് സ്റ്റാളും സ്റ്റേഷനറിക്കടയും അക്ഷയ കേന്ദ്രവും ആരംഭിച്ചാൽ ഒരു പരിധിവരെ പ്രതിസന്ധികൾ ഒഴിവാക്കാം. മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗിൽ ലിഫ്റ്റ് ഉണ്ടെന്നത്. അവിടെ ജോലി ചെയ്യന്നവർക്കു പോലും അറിയാത്ത അസ്ഥയാണ്. ലിഫ്റ്റ് ഓപ്പറേറ്റർമാരില്ലാത്താണ് കാരണം.