savin
എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ടി. പ്രസന്നകുമാർ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റും സെറ്റോ വൈസ് പ്രസിഡന്റും ഡി.സി.സി മെമ്പറുമായിരുന്ന ടി. പ്രസന്ന കുമാറിന്റെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്മൃതി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ നാരായണൻ, ബിജു എബ്രഹാം, അഡ്വ. പി. സജീവ് ബാബു, ടി.ആർ. ബിജു, രതീഷ് കിളിത്തട്ടിൽ, പി.എസ്. അദ്വാനി, ആതിര ജോൺസൺ, മഞ്ജുരാജ്, സൂസൻ വർഗീസ്, സുധി ചീരങ്കാവിൽ, മുരളീധരൻ, പ്രസന്ന, ഷീജ തോമസ്, പ്രസാദ് കാരുവേലിൽ, ചെറിയാൻ കോശി, രാജൻ കാവൂർ, ടി.സി. ഉമ്മച്ചൻ, വിജയൻ, രഞ്ജിത്ത് തുടങ്ങിയവർ സംസാരി​ച്ചു.