photo

കോട്ടയം: അജീഷ് പൂവറ്റൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാൻവേട്ട' സിനിമയുടെ പൂജ കോട്ടയം വൈ.എം.സി.എ ഹാളിൽ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. നടൻ അജീഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർ‌പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, മാദ്ധ്യമ പ്രവർത്തകരായ രാഹുൽ ചന്ദ്രശേഖർ, കോട്ടാത്തല ശ്രീകുമാർ, നടൻമാരായ സന്തോഷ് കീഴാറ്റൂർ, സാജു നവോദയ(പാഷാണം ഷാജി), സാം ജീവൻ, സംഗീത സംവിധായകൻ അജയ് രവി, പ്രജിത്ത് കുന്നംകുളം എന്നിവർ സംസാരിച്ചു. ക്രൈംത്രില്ലർ സിനിമയാണ് മാൻവേട്ട. മൂന്ന് ചെറുപ്പക്കാർ നടത്തുന്ന കൊലപാതകങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് കഥാതന്തു. അജീഷ് പൂവറ്റൂരിന്റെ മൂന്നാമത്തെ ചിത്രമാണിത്. സാജു നവോദയ, സന്തോഷ് കീഴാറ്റൂ‌ർ, ജയൻ ചേർത്തല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈറേഞ്ച് മേഖലകളിലാണ് ചിത്രീകരണം നടത്തുന്നത്.