കൊല്ലം: സർക്കാർ ആശുപത്രികളിൽ മരുന്നും ചികിത്സയും പരിശോധനകളും പൂർണമായും സൗജന്യമാക്കുക, ആവശ്യത്തിന് സ്‌ഥിരം ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക, വികസന സമിതികളുടെ പേരിൽ നടക്കുന്ന ഭീമമായ പണപ്പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് മാർച്ച് നടത്തി. ജില്ലാ ആശുപത്രിക്കു മുന്നിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സെക്രട്ടറി ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ജി. ധ്രുവകുമാർ അദ്ധ്യക്ഷനായി. പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ ട്വിങ്കിൾ പ്രഭാകരൻ, പി.പി. പ്രശാന്ത് കുമാ, ബി. വിനോദ് തുടങ്ങിയവർ സംസാരിച്ചു.