കൊല്ലം: മണിയോർഡർ പെൻഷൻ വിതരണത്തിലെ സ്‌തംഭനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും വിശദീകരണ യോഗവും നടത്തി. ജില്ലാസെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ശിവശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ്.പ്രസിഡന്റ് എസ്. വിജയധരൻ പിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ. സമ്പത്ത് കുമാർ, ജില്ലാ വൈസ്.പ്രസിഡന്റുമാരായ ജി. രാഘവൻ, സി. കനകമ്മ അമ്മ, ജില്ലാ ജോ.സെക്രട്ടറിമാരായ കെ. രാജൻ, എം. ഭാസി, എസ്. സരസ്വതി, എസ്.ശശിധരൻ നായർ എന്നിവർ സംസാരിച്ചു.