a
നവീകരിച്ച കണ്ണൻകുളങ്ങര - നെറ്റിയാട് ജംഗ്ഷൾറോഡിന്റെ ഉദ്ഘാടനം പൻമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര ഉദ്ഘാടനം ചെയ്യുന്നു.

20 ലക്ഷം രൂപയുടെ നവീകരണം

ചവറ: ചവറ പന്മന കണ്ണൻകുളങ്ങര നെറ്റിയാട്ട് മുക്ക് റോഡ് നവീകരിച്ചു. പന്മന ഗ്രാമപഞ്ചായത്തിലെ ആദ്യകാല റോഡാണിത്. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടന്ന റോഡ് 2023 - 24 വാർഷിക പദ്ധതിയിൽ 20ലക്ഷം രൂപ വകയിരുത്തി കണ്ണൻകുളങ്ങര വാർഡ് മെമ്പർ ഷംനാ റാഫിയുടെയും കോലം വാർഡ് മെമ്പർ ഷെമി യുടെയും നേതൃത്വത്തിലാണ് നവീകരിച്ചത്. റോഡിന് സൈഡിലുള്ള അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം ഒരു വാഹനത്തിന് മാത്രമേ പോകുവാൻ സാധിക്കുമായിരുന്നുള്ളു. നെറ്റിയാട് ജംഗ്ഷനിലൂടെ പൈപ്പ് റോഡ് കടന്നു പോകുന്നതിനാൽ ഹെവി വാഹനങ്ങൾ വരുന്നതിന് ഈ റോഡാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ആധുനിക രീതിയിൽ റോഡ് ഉയർത്തി ഇരു സൈഡിലും കോൺക്രീറ്റ് ചെയ്ത് ഹെവി വാഹനങ്ങൾ പോകുന്നതിനും മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് നവീകരിച്ചത്.

നാടിന് സമർപ്പിച്ചു

നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര നിർവഹിച്ചു.മേൽനോട്ടം വഹിച്ച എ.ഇ .ഒ ജയരാജ്, ഓവർസിയർമാരായ ബൈജു, ഹാഷിം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, കൊച്ചറ്റയിൽ റഷീന, നൗഫൽ, മല്ലയിൽ സമദ്, അനീസ നിസാർ, സഞ്ചു, നെറ്റിയാട്ട് റാഫി എന്നിവർ പങ്കെടുത്തു.

നവീകരിച്ച കണ്ണൻകുളങ്ങര - നെറ്റിയാട് ജംഗ്ഷൻ റോഡിന്റെ ഉദ്ഘാടനം പൻമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര നി‌ർവഹിക്കുന്നു