sent-

കൊല്ലം: ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിൽ സ്റ്റുഡന്റ് കൗൺസിൽ ഇലക്ഷൻ 2024 ജനാധിപത്യ രീതിയിൽ സംഘടിപ്പിച്ചു. തി​രഞ്ഞെടുപ്പിൽ സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രഹസ്യബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തി. പൂർവ വിദ്യാർത്ഥികളായ ഡെയ്‌സി ട്രിസ്സാ ബാസ്റ്റ്യൻ, കാർത്തിക് എം.രാജ് എന്നിവർ പ്രിസൈഡിംഗ് ഓഫീസർമാരായി. സത്യപ്രതിജ്ഞ ചടങ്ങ് എക്സൈസ് പ്രി​വന്റീവ് ഓഫീസർ ടി​.വി​ഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ ഡോ. ഡി. പൊന്നച്ചൻ അദ്ധ്യക്ഷനായി​. വൈസ് പ്രിൻസിപ്പൽ ക്രിസ്റ്റി ഡി. പൊന്നൻ, സ്‌കൂൾ പ്രിൻസിപ്പൽ മഞ്ജു രാജീവ്, അഡ്‌മിനിസ്ട്രേറ്റർ ലീലാമ്മ പൊന്നച്ചൻ സംസാരിച്ചു. സ്‌കൂൾ പി.ടി​ ഇൻസ്ട്രക്ടർ എ. അജ്‌മൽ, എസ്. സുധീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.