ccc
കുടവട്ടൂരിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് ആർ.എസ്.പിയിലും യു.ടി.യു.സിയിലും ചേർന്നവരെ വെളിയം ഉദയകുമാർ സ്വീകരിക്കുന്നു

ഓയൂ‌ർ: കുടവട്ടൂരിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് ആർ.എസ്.പിയിലും യു.ടി.യു.സിയിലും ചേർന്നവർക്ക് സ്വീകരണം. കുടവട്ടൂർ വട്ടവിളയിൽ ചേർന്ന യോഗത്തിൽ വച്ച് ആർ.എസ്.പി ജില്ലാ എക്സിക്യുട്ടീവ് അംഗം വെളിയം ഉദയകുമാർ ഹാരം അണിയിച്ചാണ് സ്വീകരിച്ചത്. കുടവട്ടൂർ രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. കുടവട്ടൂർ വട്ടവിളയിൽ സന്ദീപിന്റെ വസതിയിൽ ചേർന്ന യോഗം ആർ.എസ്.പി കൊല്ലം ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കുടവട്ടൂർ രഞ്ജിത്ത് സ്വാഗതം പറഞ്ഞു. യോഗത്തിൽ ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗങ്ങളായ സജീന കവിരാജ്, ആർ. ഉദയകുമാർ, പുതു വീട് അശോകൻ, എൽ.സി അംഗങ്ങളായ സനു താന്നിമുക്ക്, ഷിബു കായില,സാബു ,മുരളി ,മോഹനൻ പിള്ള ,സുധീഷ് ,റിയാസ് കലേക്കോട് ,ബാലകൃഷ്ണപിള്ള ,മധുമിച്ചഭൂമി, അശോകൻ മുട്ടറ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മണികണ്ഠൻ നന്ദി പറഞ്ഞു.