ശാസ്താംകോട്ട : കാരാളിമുക്കിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ വീണ്ടും മോഷണം. ശാസ്താംകോട്ട - ചവറ റോഡിൽ കാരാളിമുക്ക് മുസ്ലീം ജമാഅത്ത് പള്ളിയുടെ മുന്നിലുള്ള വഞ്ചി തകർത്ത് അതിലുള്ള പണം അപഹരിച്ചു. കാരാളിമുക്ക് പാലത്തിന് സമീപം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്നുള്ള ഇബ്രാഹിം കുട്ടിയുടെ പെട്ടിക്കട കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന സാധനങ്ങളും മോഷ്ടിച്ചു. ദിവസങ്ങൾക്ക് മുമ്പ് കാരാളിമുക്കിലെ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നിരുന്നു.

മോഷ്ടാവിനെ പിടിക്കാൻ കഴിഞ്ഞിട്ടില്ല

സി.സി.ടി.വി ദൃശ്യങ്ങളടക്കം കിട്ടിയിട്ടും മോഷ്ടാവിനെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചായി നടക്കുന്ന മോഷണത്തിൽ പൊലീസ് നടപടിയുണ്ടാവാത്തിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വ്യാപാരികൾ