ഓടനാവട്ടം: കേരള കൗമുദി ഓടനാവട്ടം ബ്യൂറോയുടെ 5-ാം വാർഷികവും പ്രതിഭകളെ ആദരിക്കലും മെരിറ്റ് വാർഡ് വിതരണവും 13ന് നടക്കും. രാവിലെ 10.30 മുതൽ ഓടനാവട്ടം പഞ്ചായത്ത് സാംസ്‌കാരികനിലയത്തിൽ നടക്കുന്ന പരിപാടി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. കേരള കൗമുദി ഓടനാവട്ടം ബ്യൂറോ റിപ്പോർട്ടർ ഓടനാവട്ടം അശോക് സ്വാഗതം പറയും. മെരിറ്റ് അവാർഡ് വിതരണോദ്ഘാടനം വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത് നി‌ർവഹിക്കും.പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.ഷാജിമോൻ ലഹരി വിരുദ്ധ സന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൽ പ്രസിഡന്റ് സതീഷ് സത്യപാലൻ മുഖ്യാതിഥിയാകും. പി.എം.ഗോപിനാഥൻ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ജഗദമ്മ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.ജയപ്രകാശ് നാരായണൻ , ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രൻ,

സുനിൽ ഭാഗ്യ (ഭാഗ്യ ഗോൾഡ് ആൻഡ് ഡയമണ്ട് ഓടനാവട്ടം),
മനോഹരൻ മംഗലശ്ശേരി ( ഓടനാവട്ടം ലയൻസ് ക്ലബ് സോൺ ചെയർ പേഴ്സ‌ൺ) എന്നിവ‌ർ മെരിറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സി.പി.എം എൽ.സി സെക്രട്ടറി എൽ.ബാലഗോപാൽ, കെ.പി.സി.സി എക്സി.അംഗം വെളിയം ശ്രീകുമാർ, വെളിയം ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് ജയരഘുനാഥ്,

എം.ബി.പ്രകാശ്,കെ.സോമശേഖരൻ എന്നി‌വർ അനുമോദന പ്രസംഗം നടത്തും.

വാർഡ് മെമ്പർ ഷീബസന്തോഷ്, ഓടനാവട്ടം ശാഖസെക്രട്ടറി ഡോ.കെ.എസ്.ജയകുമാർ.
എം.കുഞ്ഞച്ചൻപരുത്തിയറ, ബി.ജെപി.ഏരിയ പ്രസിഡന്റ് സുധാകരൻ പരുത്തിയറ,
ഇ.എം.എസ് ഗ്രന്ഥശാല സെക്രട്ടറി പി.അനീഷ് , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്.പീറ്റർ എന്നിവ‌ർ സംസാരിക്കും. കോട്ടാത്തല ശ്രീകുമാർ

നന്ദി പറയും.