ശാസ്താംകോട്ട : മകൾക്ക് കരൾ ദാനം ചെയ്ത ശസ്ത്രക്രിയ കഴിഞ്ഞിരുന്ന യുവാവിന് മദ്യപ സംഘത്തിന്റെ മ‌ർദ്ദനം. ശൂരനാട് തെക്ക് വായനശാല ജംഗ്ഷനിൽ പ്രവർത്തിക്കുന്ന
സ്വാശ്രയ കർഷക വിപണിയിലെ യുവകർഷകനും എസ്.എൻ.ഡി. പി യോഗം കുന്നത്തൂർ യൂണിയൻ മുൻ കമ്മിറ്റി അംഗവും ഇഞ്ചക്കാട് ശാഖാ വൈസ് പ്രസിസന്റുമായ ഇഞ്ചക്കാട് ഇടയിലവിട്ടിൽ അഭിലാഷിന് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിക്കുകയായിരുന്ന 6 അംഗസംഘം യാതൊരു പ്രകോപനവും കൂടാതെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയിൽ രക്തം കട്ടപിടിക്കുകയും കർണ്ണപുടം പൊട്ടുകയും ചെയ്ത നിലയിൽ മാരക പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഭിലാഷിന്റെ മൊഴി ശൂരനാട് പൊലീസ് എടുത്തതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി. മകൾക്ക് കരൾ ദാനം ചെയ്തിട്ട് വളരെ കുറച്ചുനാളെ ആയിട്ടുള്ളൂ. മർദ്ദനം യുവാവിന്റെ നില ഗുരുതരമാക്കിയിട്ടുണ്ട്.സംഭവത്തിൽ പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനൊ, തുടർനടപടികൾ സ്വീകരിക്കുന്നതിനോ ഇതുവരെ ശൂരനാട് പൊലീസ് തയ്യാറായിട്ടില്ല. കരിപ്പേന കലുങ്ക് കേന്ദ്രീകരിച്ചുള്ള സാമൂഹിക വിരുദ്ധ സംഘമാണ് ആക്രമണത്തിന് പിന്നിൽ.