lordsa-
കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിൽ നടന്ന മെരിറ്റ് അവാർ വിതരണ ചടങ്ങ് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിലെ 2023-24 ബാച്ചിലെ 10, 12 ക്ലാസ് ഉന്നത വിജയികൾക്ക് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മെരിറ്റ് അവാർഡ് വിതരണം ചെയ്തു.

സ്കൂളിൽ പുതുതായി സജ്ജീകരിച്ച റോബോട്ടിക്സ് ആൻഡ് എ.ഐ ലാബിന്റെ ഉദ്ഘാടനം അമൃത വിശ്വവിദ്യാപീഠം ഹ്യൂമാനിറ്റേറിയൻ ടെക്നോളജി ലാബ് ഡയറക്ടർ ഡോ.രാജേഷ് കണ്ണൻ മെഗലിംഗം നിർവഹിച്ചു. എം.ശിവസുതൻ അദ്ധ്യക്ഷനായി. പ്രിൻപ്പൽ ഡോ.സുഷമ മോഹൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പ്രൊഫ.സത്യപ്രകാശ്, ട്രഷറർ ആർ.പ്രദീപ് എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ എൻ.ആനന്ദൻ, അഡ്വ.എൻ.മധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. എ.പി.ആദിത്യ നന്ദി പറഞ്ഞു.