തൊടിയൂർ: കരുനാഗപ്പള്ളി കാസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഐ.വി.ദാസ് അനുസ്മരണവും വീട്ടകവായന സദസും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അജിത് കുമാർ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ജെ.എ.കബീർ സ്വാഗതം പറഞ്ഞു.
വായന പക്ഷാചരണത്തിന് സമാപനമായി നടന്ന വീട്ടക വായന സദസിൽ ഡോ. വള്ളിക്കാവ് മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. 'സി.എസ്. നവോത്ഥാന വിപ്ലവകാരി ' എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ചുകൊണ്ട് ഷീല സംസാരിച്ചു. കാസ് പ്രസിഡന്റ് ആർ.രവീന്ദ്രൻപിള്ള, നേതൃസമിതി കൺവീനർ എ. സജീവ്, കാസ് വൈസ് പ്രസിഡന്റ് നജീബ്, മണ്ണേൽ എന്നിവർ സംസാരിച്ചു. കാസ് സെക്രട്ടറി സജീവ് മാമ്പറ നന്ദി പറഞ്ഞു.