ns
മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം ഗവ.എൽ.പി .എസിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച സെമി പ്ലാനിട്ടോറിയം

17 ലക്ഷം രൂപ ചെലവിൽ

ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം ഗവ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെമി പ്ലാനട്ടോറിയം തുറന്നു. ശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ മനസിലാക്കാനും ഉപയോഗിക്കാനും കുട്ടികളെ പ്രാപ്‌തരാക്കാനുള്ള പുതു കാൽവെയ്‌പ്പാണ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെമി പ്ലാനട്ടോറിയത്തിൽ ഒരുക്കിയിരിക്കുന്നത്.

മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ 17 ലക്ഷം രൂപ ചെലവിട്ടാണ് പ്ലാനട്ടോറിയം തയ്യാറാക്കിയത്. പ്രവേശനം സൗജന്യമായതിനാൽ മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും പ്ലാനറ്റോറിയം കാണാനുള്ള അവസരം അധികൃതർ ഒരുക്കിയിട്ടുണ്ട്. കാര്യങ്ങൾ വിശദമാക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച അദ്ധ്യാപകരും തയ്യാറാണ്.