photo
ആലുംകടവ് ബോധോദയ ഗ്രന്ഥശാല ആലപ്പാട് ഗവ എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെയും ആലപ്പാട് ഗവ.എൽ.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ 'മക്കൾക്കൊപ്പം' എന്ന പേരി​ൽ ബോധവത്കരണ പരിപാടിയും പ്രതിഭകളെ ആദരിക്കൽ ചടങ്ങും നടത്തി​. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി. ആനന്ദൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ശ്രീകല സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ സീമ സഹജൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടി​വ് കമ്മിറ്റി അംഗം എം. സുരേഷ് കുമാർ, ഗ്രന്ഥശാല സെക്രട്ടറി എൻ. ഉത്തമൻ, എസ്.എം.സി ചെയർമാൻ സജികുമാർ, മാതൃസമിതി പ്രസിഡന്റ് ഉർവ്വശി, ലൈബ്രേറിയൻ സരിത തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.