photo
സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തിൽ മികച്ച വായനക്കാരനുള്ള പുരസ്‌കാരം സി.ആർ. മഹേഷ്‌ എം. എൽ.എ തറയിൽ പുത്തൻവീട്ടിൽ പി. ചന്ദ്രന് സമ്മാനിക്കുന്നു

കരുനാഗപ്പള്ളി: പുതുതലമുറ വായനയിൽ ലഹരി കണ്ടെത്താൻ ശ്രമിക്കണമെന്ന് സി.ആർ. മഹേഷ്‌ എം.എൽ.എ അഭിപ്രായപ്പെട്ടു. സബർമതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ മുഖ്യാതിഥിയായി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഐ.വി. ദാസ് അനുസ്മരണപ്രഭാഷണം നടത്തി. ഗ്രന്ഥശാലയിലെ മികച്ച വായനക്കാരനുള്ള പുരസ്‌കാരം തറയിൽ പുത്തൻവീട്ടിൽ പി. ചന്ദ്രന് സമ്മാനിച്ചു. സെന്റർ ഫോർ സയൻസ് ഡയറക്ടർ വി.അരവിന്ദകുമാർ, ചാച്ചാജി പബ്ലിക് സ്കൂൾ ഡയറക്ടർ ആർ. സനജൻ, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, നിർവാഹക സമിതി അംഗങ്ങളായ എ. രാജേഷ്, മനുമോഹൻ, സുനിൽ പൂമുറ്റം, എസ്.എ. നിവ, ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ സംസാരി​ച്ചു.