kitt-
കർഷകർക്ക് മരുന്നു കിറ്റുകൾ നൽകി ജന്തുക്ഷേമ ക്ളിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജന്തുക്ഷേമ ക്ലിനിക്കുകൾ കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷനായി. കിഴക്കേക്കല്ലട ക്ഷീരസംഘം പ്രസിഡന്റ് കല്ലട രമേശ്, ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡുവിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻ കുമാർ, ഡോ. ബി. സോജ, ഡോ. ശ്രദ്ധ കൃഷ്ണൻ, പുഷ്പ ലേഖ എന്നിവർ സംസാരിച്ചു