ചാത്തന്നൂർ: ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് സ്മാം പദ്ധതിയിലൂടെ ലഭിച്ച കാർഷിക യന്ത്രങ്ങൾ കൃഷിക്കാർക്ക് മിതമായ നിരക്കിൽ വാടകയ്ക്ക് നൽകാൻ കസ്റ്റം ഹയറിംഗ് സെന്റർ ആരംഭിച്ചു. ചാത്തന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ രാജീവ് കുമാർ
അദ്ധ്യക്ഷത വഹിച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ
കൃഷി ഓഫീസർ പി. സിന്ധു ദേവി, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യിട്ടിവ് എൻജിനിയർ പി.എസ്. പ്രഭാദേവി, കൃഷി
വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീവത്സ പി.ശ്രീനിവാസൻ, കൃഷി ഓഫീസർ മനോജ് ലുക്കോസ്, പഞ്ചായത്ത് മെമ്പർ ആർ. സന്തോഷ്, ഐശ്വര്യ എന്നിവർ സംസാരിച്ചു. ദേശിംഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എസ്.വി. അനിത്ത്കുമാർ, സി.ഇ.ഒ എ.എസ്. അശ്വിൻ എന്നിവർ പങ്കെടുത്തു.