ചാത്തന്നൂർ: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം നാളെ ചാത്തന്നൂർ റീജിണൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേഖല കമ്മിറ്റി പ്രസിഡന്റ് ആർ. ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജു വി.നായർ അംഗങ്ങളെ ആദരിക്കും. ജി. ജയിംസ് അനുസ്മരണ പ്രമേയം അവതരിപ്പിക്കും. മേഖലാ സെക്രട്ടറി വി.എ.മണിലാൽ, ചാത്തന്നൂർ ഇൻസ്പെക്ടർ വി.കെ. വിജയരാഘവൻ, ബി.എസ്. സനോജ്, എസ്. രാധാകൃഷ്ണൻ, ജെ.ജി​. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പ്രതിനിധി സമ്മേളനം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മോഹൻദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കും.