ഓയൂർ : വൈ.എം.സി.എ ജില്ലാ ചെയർമാനും പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും മൈലോട് സ്കൂളിലെ അദ്ധ്യാപകനുമായിരുന്ന പ്രിൻസ് ലൂക്കോസിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് വൈ.എം.സി.എയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. ചെറുവക്കൽ വൈ.എം.സി.എ പ്രസിഡന്റ് എ.കെ. സന്തോഷ് ബേബി അദ്ധ്യക്ഷനായി. കൊല്ലം സബ് റീജിയൻ ചെയർമാൻ കുളക്കട രാജു, വൈദികരായ ശാമുവേൽ മാത്യു കോർഎപ്പിസ്കോപ്പാ, ഫാ.ജേക്കബ് പണിക്കർ, ഫാ.വി.കെ.തോംസൺ, ഫാ.ഫിലിപ്പ് ഐസക്, ഫാ.വർഗീസ്.ടി.വർഗീസ്, ഫാ.ജോബ്.എം.കോശി, മുൻ ചെയർമാൻ എം. തോമസ്കുട്ടി കുരീപ്പള്ളി,സി.അലക്സ്,പി.ഒ.പാപ്പച്ചൻ,റോയിസ് കുഞ്ഞപ്പി, അഡ്വ.ഒ. ജോൺസൺ,ബാബു വർഗീസ്,കെ.ജി.രാജു, ജെയിംസ് കാനാവിൽ എന്നിവർ സംസാരിച്ചു.