photo
ഇടമളയ്ക്കൽ സഹകരണ ബാങ്കിലെ പണം തട്ടിപ്പിനെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ നടന്ന ധർണ്ണ ആക്ഷൻ കൗൺസിൽ ഭാരവാഹിയും അ‌ഞ്ചൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കെ.എസ്. ബാബുരാജൻ ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ: ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനും അഴിമതിയ്ക്കും എതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സഹകാരികളുടെ മാർച്ചും ധർണയും നടന്നു. ധർണ ആക്ഷൻ കൗൺസിൽ എക്സിക്യുട്ടീവ് മെമ്പറും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കെ.എസ്. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ബാങ്കിലെ പണം തട്ടിപ്പിനെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബാബു രാജൻ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജഗന്നാഥൻ ഉണ്ണിത്താൻ, എസ്.ഉമേഷ് ബാബു, ഗിരീഷ് അമ്പാടി, വയയ്ക്കൽ വിജയൻ, ബബുൽ ദേവ്, അഡ്വ.വി.ജി. രഞ്ജിത്ത്, ടി.കെ.രാജേന്ദ്രബാബു, എസ്.സുനിൽ, ശശിദ്വാരക, ജി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സഹകാരികളുടെ പ്രമാണം തിരിമറി നടത്തി കോടികൾ തട്ടിയെടുത്ത സംഘത്തിലെ

മുൻ സെക്രട്ടറി കൈപ്പള്ളി മാധവൻകുട്ടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.