ഓച്ചിറ: വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തയിൽ വിദേശമദ്യ വിൽപ്പനശാല ആരംഭിക്കുന്നതിനെതിരെ ഓച്ചിറ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരം കരിപ്പുഴ ഓർത്തഡോക്സ് ചർച്ച് വികാരി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 17 അംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് ബി.ശ്രീദേവി, വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ.ഡി.പത്മകുമാർ, ശ്രീലത പ്രകാശ്, ഗീതാകുമാരി, എ.അജ്മൽ, ഗീതാ രാജു, മിനി പൊന്നൻ, മാളു സതീഷ്, അഭിലാഷ് കുമാർ,സന്തോഷ് ആനേത്,സുജാത, സരസ്വതി തുടങ്ങിയവരാണ് ഉപവാസ സമരം നടത്തിയത്. ഓച്ചിറ പടിഞ്ഞാറേ പള്ളി ഇമാം ഹുസൈൻ വാദിലി നൽകിയ നാരങ്ങാവെള്ളം കുടിച്ചാണ് അംഗങ്ങൾ ഉപവാസം അവസാനിപ്പിച്ചത്.
ഉപവാസസമരത്തിൽ കൈക്കുഞ്ഞുമായി
ഗ്രാമപഞ്ചായത്തംഗവും
ഓച്ചിറ വലിയകുളങ്ങര നാട്ടുവാതുക്കൽ ചന്തയിൽ വിദേശമദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി നടത്തിയ ഉപവാസ സമരത്തിൽ ഗ്രാമപഞ്ചായത്തംഗം പങ്കെടുത്തത് കൈകുഞ്ഞുമായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് മഠത്തിൽകാരാണ്മ 8ാം വാർഡ് മെമ്പർ മാളു സതീഷാണ് തന്റെ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് അലംകൃതയുമായി എത്തിയത്. അമ്മയും കുഞ്ഞും രാവിലെ മുതൽ വൈകിട്ട് വരെ സമരപ്പന്തലിൽ ഉണ്ടായിരുന്നു.