കൊല്ലം: റെയിൽവേ ഹെൽത്ത് യൂണിറ്റ് സബ്‌ഡിവിഷണൽ ഹോസ്‌പിറ്റലായി ഉയർത്തണമെന്ന കൊല്ലം റെയിൽവേ പെൻഷണേഴ്സ് അസോ. ആവശ്യം റെയിൽവേ അംഗീകരിച്ചു. പുതിയ കെട്ടിടത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ഏകോപിപ്പിക്കാൻ റെയിൽവേ തലത്തിൽ പുതിയ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. അസോസിയേഷന്റെ ഈ ആവശ്യം അനുവദിച്ചുകിട്ടാൻ സഹായിച്ച റെയിൽവേ ഡിവിഷണൽ ഹെൽത്ത് അധികൃതർക്കും എൻ.കെ. പ്രേമചന്ദ്രൻ എന്നിവർക്കും

ഭാരവാഹികൾ നന്ദി അറിയിച്ചു. പ്രസിഡന്റ് പി.എച്ച്. സയ്യിദ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രാമൻപിള്ള, കെ.വി. ഭരതൻ, പി.ജി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.