കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവാഹപൂർവ കൗൺസിലിംഗ് ക്യാമ്പിന്റെ 41-ാം ബാച്ചിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് കൊല്ലം ശ്രീനാരായണ വനിതാ കോളേജ് സെമിനാർ ഹാളിൽ യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിക്കും. യോഗം കൗൺസിലർ പി. സുന്ദരൻ അദ്ധ്യക്ഷത വഹിക്കും.
യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറയും. കൊല്ലം ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണൻ, കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ എന്നിവർ സംസാരിക്കും. വിവിധ വിഷയങ്ങളിൽ അദ്ധ്യാപകർ ക്ലാസെടക്കും. വിവാഹത്തിന് പത്രിക മുറിച്ച എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി എൻ.രാജേന്ദ്രൻ അറിയിച്ചു.