ചവറ: കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വായനാ പക്ഷാചരണ സമാപന സമ്മേളനം ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അദ്ധ്യക്ഷനായി. കവിയും സാംസ്കാരിക പ്രവർത്തകനുമായ ആസാദ് ആശീർവാദിനെ ചടങ്ങിൽ ആദരിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രഭാ അനിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സെബാസ്റ്റ്യൻ അംബ്രോസ്, വടക്കുംതല ജി.ബാബുനാഥ്, വിചാർ വിഭാഗ് ഭാരവാഹികളായ കെ.ഇ.ബൈജു, സരിതാ അജിത്ത്, സുജ ഷിബു, മോഹൻ നിഖിലം, ശാലിനി, ചാവടിയിൽ ഷിഹാബ്, ഹരിനാഥ്, കെ.റഷീദ്, വിൽസൺ ആന്റണി, അജി തുടങ്ങിയവർ സംസാരിച്ചു.