ചാത്തന്നൂർ: കൊല്ലത്ത് ഇടതുമുന്നണി ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്നത് ആസൂത്രിതമായ പകൽക്കൊള്ളയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ പറഞ്ഞു. സഹകരണ കൊള്ളയ്ക്കും ധൂർത്തിനുമെതിരെ ബി.ജെ.പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സഹകരണസെൽ കൺവീനർ എസ്.വി. അനിത്ത് കുമാർ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ രാജൻ പിള്ള, മൈലക്കാട് രഞ്ജിത്ത് എന്നിവർ സംസാരിച്ചു.