പോരുവഴി :പോരുവഴി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് അവരുടെ ജോലിഭാരം ആയാസരഹിതമാക്കാൻ ഒരു വാർഡിൽ ഒരു ട്രോളി വീതം വിതരണം ചെയ്തു. തുടർന്ന് യൂണിഫോമും നെയിം ടാഗ് ,ഷു, ഹെൽമെറ്റ് മുതലായവയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസിറാ ബീവി അദ്ധ്യക്ഷയായി. രാജാഷ് വരവിള സ്വാഗതം പറഞ്ഞു. ചെയർപേഴ്സൺ പ്രസന്ന, മെമ്പർമാരായ, രാജേഷ് പുത്തൻപുര, ശാന്ത, സ്മിത, ശ്രീതാ സുനിൽ, മോഹനൻ പിള്ള, ഷീബ, പ്രിയസത്യൻ, ബിനു ഐ.നായർ, എ.ഇ.വിനോദ് കുമാർ, വി.ഇ.ഒ ജോൺസൺ, ദിവ്യ റെക്സി തുടങ്ങിയവർ സംസാരിച്ചു.