ccc
ഇളമാട് പഞ്ചായത്ത് തല ശുചിത്വ സമൃദ്ധി വിദ്യാലയത്തിന്റെ ഉദ്ഘാടനം തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇളമാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് നിർവഹിക്കുന്നു

കടയ്ക്കൽ: ഇളമാട് പഞ്ചായത്ത് തല ശുചിത്വ സമൃദ്ധി വിദ്യാലയത്തിന്റെ ഉദ്ഘാടനം തേവന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഇളമാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സജീവ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ ഡി.കെ.ഷിബു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ആർ.ഹിരൺ, അദ്ധ്യാപകരായ വൈ.മോഹൻദാസ്, പ്രസീദ് എസ്.നായർ , പി. ആർ.രാഗി , എസ്.രാജി , ശുചിത്വ സമൃദ്ധി വിദ്യാലയത്തിന്റെ സ്കൂൾതല ഗ്രീൻ അംബാസഡർ നിയ ബൈജു എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൂളിലെ സയൻസ് ക്ലബ് അംഗങ്ങൾ നിർമ്മിച്ച പേപ്പർ പേനകളുടെ വിതരണവും നടത്തി.