gopinadhan-nair-91

കൊല്ലം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കിളികൊല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, തിരുക്കൊച്ചി കശുഅണ്ടി കൗൺസിൽ ജനറൽ സെക്രട്ടറി (എ.ഐ.ടി.യു.സി), കൊല്ലം മണ്ഡലം വൈസ് പ്രസിഡന്റ്, മങ്ങാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച കരിക്കോട് ജയ വിലാസത്തിൽ ഗോപിനാഥൻ നായർ (91​-ഗോപിയാശാൻ) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് രാവിലെ 10ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പരേതയായ തങ്കമ്മ അമ്മ. മക്കൾ: ജയകുമാർ, ജയശ്രീ, ജയപ്രകാശ് (സി.പി.ഐ കൊല്ലം മണ്ഡലം കമ്മിറ്റി അംഗം). മരുമക്കൾ: ബീന, പരേതനായ സുകുമാരൻ നായർ, ശ്രീക​ല.