ocr
ഓച്ചിക്കളിയുടെ പടത്തലവൻ കൊറ്റമ്പള്ളി പനംപ്ലാവിൽ ശിവരാമൻ ആശാന്റെ കുടുംബത്തിന് ഓച്ചിറ മദർ തെരേസ പാലിയേറ്റിവ് കെയർ പ്രവർത്തകർ പോത്ത് കുട്ടികളെ കൈമാറുന്നു

ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിൽ നടക്കുന്ന ഓച്ചിറക്കളിയുടെ പടത്തലവൻ കൊറ്റമ്പള്ളി പനംപ്ലാവിൽ ശിവരാമൻ ആശാന്റെ കുടുംബത്തിന് സഹായവുമായി ഓച്ചിറ മദർ തെരേസ പാലിയേറ്റിവ് കെയർ പ്രവർത്തകർ എത്തി. നിരവധി ശിഷ്യരുമായി ഓച്ചിറക്കളിക്കായി എല്ലാ വർഷവും പടനിലത്ത് എത്തിച്ചേരുന്ന ശിവരാമൻ ആശാനും ഭാര്യ കുഞ്ഞികുട്ടിയും പ്രായാധിക്യത്താൽ ഇപ്പോൾ അവശ നിലയിലാണ്. അഞ്ചു മക്കളിൽ മൂന്ന് മക്കൾക്ക് കാഴ്ച ശക്തി കുറഞ്ഞു വരുന്ന അസുഖമാണ്. കനകമ്മ (50), തുളസി (41), മകൻ അനിൽ (46) എന്നിവരുടെ കാഴ്ചശക്തിയാണ് കുറഞ്ഞ് കൊണ്ടിരിക്കുന്നത്. ഈ ദുരിതത്തിന് ഇടയിലും ശിവരാമൻ ആശാൻ ജീവിതം കഴിച്ചു നീക്കുവാൻ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് പാലിയേറ്റീവിന്റെ പ്രവർത്തകർ സഹായവുമായി മുന്നോട്ട് വന്നത്. ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ വേണ്ടി മറ്റുള്ളവരുടെ സഹായത്തോടെ ചെയ്യുവാൻ കഴിയുന്ന സോപ്പുപ്പൊടി നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങളും വീടിന് ചുറ്റും വയൽ ആയതിനാൽ വളർത്തുന്നതിനായി രണ്ട് പോത്ത് കുട്ടികളെയുമാണ് നൽകിയത്. സഹായ വിതരണം പാലിയേറ്റീവ് ചെയർമാൻ പി.ബി.സത്യദേവൻ നിർവഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് സ്നേഹ, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.അജ്മൽ, ശ്രീലത പ്രകാശ്, പാലിയേറ്റിവ് കെയർ പ്രവർത്തകരായ ശ്രീധർ ബാബു, ഡി.എബ്രാം, ബാബു കൊപ്പാറ, പ്രൊഫ.ശീധരൻ പിള്ള, ബാബു കളീക്കൽ, വിജയ കമൽ, പി.ബിന്ദു, അഖിൽ സോമൽ, കെ.ഷെറിൻ, അഭിലാഷ്, ശ്രീധർ ബാബു, പി.കെ.സക്കറിയ, ജയകൃഷ്ണൻ, വിപിൻ വനമാലിക, സുഭാഷ് തുണ്ടിൽ, രാജു പുളിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.