coleac-
ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്റർ ലബോറട്ടറി തുടങ്ങുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വന്ധ്യത പ്രശ്നപരിഹാരത്തിനായി ചിതറയിൽ വന്ധ്യത മാനേജ്മെന്റ് മൊബൈൽ സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും. കുര്യോട്ടുമലയിൽ സ്ഥിരമായി നായ അഭയകേന്ദ്രവും എ.ബി.സി സെന്ററും സ്ഥാപിക്കും.

182 ബ്ളോക്കുകളിലും ആംബുലൻസ് സൗകര്യം സജ്ജമാക്കി വരുന്നു. രാത്രികാല സേവനവും ഉറപ്പാക്കും. പക്ഷിപനി നിയന്ത്രിക്കാൻ 30 കോടിയോളം രൂപയാണ് ചെലവാക്കുന്നത്. പക്ഷിപ്പനി ബാധിത മേഖലകളിലെ ഭക്ഷ്യ ഇറച്ചിയുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടർ എൻ.ദേവിദാസ് അദ്ധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.കെ.ആനന്ദ് എന്നിവർ സംസാരിച്ചു.