ചവറ: എൻ.കെ.പ്രേമചന്ദ്രൻ എം.പിക്ക് ചവറ നിയോജക മണ്ഡലത്തിൽ സ്വീകരണം നൽകി. ദളവാപുരത്ത് നിന്ന് ആരംഭിച്ച സ്വീകരണ പര്യടനത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ മുഖ്യപ്രഭാഷണം നടത്തി. കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ അദ്ധ്യക്ഷനായി. കൺവീനർ അഡ്വ.ജസ്റ്റിൻ ജോൺ സ്വാഗതം പറഞ്ഞു. പി.ജർമ്മിയാസ്, കോക്കാട്ട് റഹിം, വാഴയിൽ അസ്സീസ്, ആർ.നാരായണപിള്ള, ബ്ലോക്ക് പ്രസിഡന്റി മാമൂലയിൽ സേതുക്കുട്ടൻ, സക്കീർ ഹുസൈൻ, കിണറുവിള സലാഹുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, എസ്.രാജശേഖരൻപിള്ള, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മഞ്ജു, മണ്ഡലം പ്രസിഡന്റ് ബിജു, അനിൽകുമാർ തെക്കുംഭാഗം, ബി.അനിൽകുമാർ, ദില്ലീപ് കൊട്ടാരം, പ്രഭാകരൻപിള്ള, സന്ധ്യാമോൾ, സജുമോൻ, മീര എന്നിവർ പങ്കെടുത്തു.