കൊല്ലം: എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചവറ ലോക്‌സഭാ മണ്ഡലത്തിലെ സ്വീകരണം ദളവാപുരത്ത് നിന്നാരംഭിച്ചു. കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കോലത്ത് വേണുഗോപാൽ അദ്ധ്യക്ഷനായി. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജസ്റ്റിൻ ജോൺ സ്വാഗതം പറഞ്ഞു.
ദളവാപുരത്ത് നിന്നാരംഭിച്ച് തെക്കുംഭാഗത്ത് 6 കേന്ദ്രങ്ങളിലും തേവലക്കര സൗത്ത് 7 കേന്ദ്രങ്ങളിലും തേവലക്കര നോർത്ത് 8 കേന്ദ്രങ്ങളിലും വടക്കുംതല 8 കേന്ദ്രങ്ങളിലും പന്മന 13 കേന്ദ്രങ്ങളിലും ചവറ വെസ്റ്റ്, ചവറ ഈസ്റ്റ് 12 കേന്ദ്രങ്ങളിലും നീണ്ടകര 7 കേന്ദ്രങ്ങളിലും ശക്തികുളങ്ങര 15 കേന്ദ്രങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി.
പി.ജെർമ്മിയാസ്, സന്തോഷ് തുപ്പാശേരിൽ, തങ്കച്ചി പ്രഭാകരൻ, പ്രഭാകരൻപിള്ള, അനിൽകുമാർ, കോക്കാട്ട് റഹീം, വാഴയിൽ അസീസ്, ആർ. നാരായണപിള്ള, മാമൂലയിൽ സേതുക്കുട്ടൻ, സക്കീർ ഹുസൈൻ, കിണറുവിള സലാഹുദ്ദീൻ, എസ്. രാജശേഖരൻപിള്ള, മഞ്ജു, ബിജു, ദിലീപ് കൊട്ടാരം, സന്ധ്യാമോൾ, സജുമോൻ, മീന, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.