shibu-52

കടയ്ക്കൽ: കടയ്ക്കലിൽ മദ്ധ്യവയസ്‌കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആഴാന്തക്കുഴി കൊടിവിള വീട്ടിൽ ഷിബുവാണ് (52,​ പാപ്പച്ചൻ) മരിച്ചത്. കഴിഞ്ഞ 11ന് വൈകിട്ട് 6 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ ഹാളിൽ സെറ്റിയോട് ചേർന്ന് നിലത്താണ് മൃതദേഹം കിടന്നത്. 9 മുതൽ ഷിബുവിനെ കാണാനില്ലായിരുന്നു. സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോൾ കതക് അടച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. വീടിന്റെ പിന്നിലെ വാതിൽ ചാരിയ നിലയിലായിരുന്നു.

28 വർഷത്തോളം ഷിബു വിദേശത്തായിരുന്നു. അവിവാഹിതനാണ്. അഞ്ച് വർഷത്തിലധിമായി ഒറ്റയ്ക്കാണ് താമസം. കടയ്ക്കൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അച്ഛൻ പരേതനായ ശ്രീധരൻ. അമ്മ വരാംഗി. സഹോദരങ്ങൾ: തമ്പി, ലാലി.