delhi-

കൊല്ലം: ഡൽഹി പബ്ലിക് സ്കൂളിൽ മലയാള സാഹിത്യ വിഭാഗവും സ്പന്ദനം സാഹിത്യ സമാജവും സംയുക്തമായി 'ഗുത്തിനി ഹാലിട്ട ലിത്താപ്പോ' ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ഡൽഹി പബ്ലിക് സ്കൂൾ ഡയറക്ടർ ഡോ. ഹസൻ അസീസിന്റെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രിൻസിപ്പൽ എസ്.എൽ.സഞ്ജീവ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ മുഖ്യാതിഥിയായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും വിവിധ കലാരൂപങ്ങളായി കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് ബഷീർ അനുസ്മരണാർത്ഥം സ്കൂൾ അങ്കണത്തിൽ മാങ്കോസ്റ്റിൻ തൈ നട്ടു. വൈസ് പ്രിൻസിപ്പൽ ജീന റേച്ചൽ, ഹെഡ്മിസ്ട്രസ് സിനി മേനോൻ എന്നിവർ പങ്കെടുത്തു.
എന്റെ ഉപ്പ ഒരേയൊരു തിരക്കഥ മാത്രമേ രചിച്ചിട്ടുള്ളൂ. അതുപോലെ ഞാനും ഒരേയൊരു കവിതയേ എഴുതിയിട്ടുള്ളൂവെന്ന് അനീസ് ബഷീർ പറഞ്ഞു. ഒപ്പം കൊല്ലം ഡൽഹി പബ്ലിക് സ്കൂളിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം ശ്ലാഘിച്ചു.