പോരുവഴി: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട വ്യവസായ മേഖലയിൽ 75ശതമാനം സബ്സിഡിയോടെ പടിഞ്ഞാറെകല്ലട പഞ്ചായത്തിൽ കണത്താർകുന്നത്ത് പൊന്നൂസ് വിറക് കീറൽ യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രതീഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം റജീല, വ്യവസായ ഓഫീസർ വി.പി.ഗിരിജ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ്ചന്ദ്രൻ,ചന്ദ്രൻപിള്ള, എം.സജീവ്,എസ്. ഷംല എന്നിവർ സംസാരിച്ചു.